DEO POSTING ORDER

Directly Recruited DEOs Posting Order Published

Sunday, March 27, 2011

RTE Act and Kerala



വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ കേരളത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും ?
സാര്‍വത്രിക വിദ്യാഭ്യാസത്തിന്‍റെ  കാര്യത്തില്‍ കേരളം ഇതിനകം മുന്നേറി കഴിഞ്ഞു.സ്കൂളുകളുടെ എണ്ണത്തിലും നാം മുന്‍പില്‍ തന്നെ.ഘടനയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എങ്ങിനെ കേരളത്തില്‍ നടപ്പാകും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
വിവിധ വശങ്ങള്‍ വിവരിക്കുന്ന വീഡിയോകള്‍ കാണൂ.

Friday, March 25, 2011

പോര്‍ട്ട് ഫോളിയോ

http://www.slideshare.net/shinemonmk/portfolio-7571197
പോര്‍ട്ട് ഫോളിയോ എന്നത്  പുതിയ ഒരു  വിലയിരുത്തല്‍ രൂപകല്പനയാണ്.എന്താണ് പോര്‍ട്ട് ഫോളിയോ?
വിവിധ മേഖലകളില്‍ കുട്ടികള്‍ നേടുന്ന വളര്‍ച്ചയും അവരുടെ പരിശ്രമങ്ങളും മികവുകളും ഒക്കെ ലക്ഷ്യ ബോധത്തോടുകൂടി ശേഖരിക്കുന്നതിനെ പോര്‍ട്ട് ഫോളിയോ ആയി കരുതാം.ഈ ശേഖരണത്തില്‍ കുട്ടിയുടെ പങ്കാളിത്തവും സ്വയം വിലയിരുത്തലും ഉറപ്പു വരുത്തണം. നിരന്തര മൂല്യ നിര്‍ണ്ണയം ഗൌരവതരമാകുവാന്‍ കുട്ടിക്ക് എന്ത് അറിയാമെന്നും എന്തൊക്കെ ചെയ്യാനാകുമെന്നും  കൃത്യമായും വിപുലമായും തിട്ടപ്പെടുത്തണം.അങ്ങിനെ പോര്‍ട്ട് ഫോളിയോ എന്നത് ഈ തിട്ടപ്പെടുത്തല്‍ വിനിമയം ചെയ്യുന്ന ഒരു പ്രദര്‍ശന ഉപാധിയായി മാറുന്നു.കുട്ടിയുടെ സമ്പുഷ്ടമായ വളര്‍ച്ചയും ക്രിയാത്മകതയും പ്രതിനിധീകരിക്കുന്ന ഒരു പ്രദര്‍ശന ഉപാധി.
ലക്ഷ്യബോധം/നിയോഗം.
ലക്ഷ്യബോധമില്ലെങ്കില്‍ പോര്‍ട്ട് ഫോളിയോ ഒരു ഫയല്‍ മാത്രമാണ്.പോര്‍ട്ട് ഫോളിയോ വഴി ഒരു നിയോഗം നിറവേറ്റപ്പെടണം. കുട്ടിയുടെ വളര്‍ച്ച കുട്ടിക്ക് ബോധ്യമാവുകയും അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുക എന്ന പ്രിതിബിംബാല്‍മകമായ നിയോഗം.
കുട്ടിയുടെ സ്വയം ചിന്ത.
ഗുണാല്‍മകവും മികച്ചതുമായ  വര്‍ക്കുകള്‍ തെരഞ്ഞെടുക്കുവാനും വളര്‍ച്ചയുടെ പടവുകള്‍ തിരിച്ചറിയുവാനും കുട്ടി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.വിശകലനം,വിലയിരുത്തല്‍ തുടങ്ങിയ ബൌധിക പ്രവര്‍ത്തനങ്ങളും പോര്‍ട്ട് ഫോളിയോ ലക്‌ഷ്യം വയ്ക്കുന്നു.

ഗുണം വിലയിരുത്തല്‍ മാനദണ്ഡം.
  1. .പോര്‍ട്ട് ഫോളിയോ, മൂല്യ നിര്‍ണയം എളുപ്പമാക്കുന്നുണ്ടോ?
  2. പോര്‍ട്ട് ഫോളിയോ കരിക്കുലം ഉദ്ദേശ്യങ്ങളെ സാധൂകരിക്കുന്നുണ്ടോ?
  3. കുട്ടിയുടെ പ്രകടനം പോര്‍ട്ട് ഫോളിയോ വിനിമയം ചെയ്യുന്നുണ്ടോ?
  4. കുട്ടിയുടെ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനവും വളര്‍ച്ചയും പോര്‍ട്ട് ഫോളിയോ ചിത്രീകരിക്കുന്നുണ്ടോ?

എന്തൊക്കെയാണ് പോര്‍ട്ട് ഫോളിയോ യില്‍   ഉള്‍ക്കൊള്ളിക്കേണ്ടത് ? 

ഓരോ വിഷയത്തിന്‍റെയും    ഉദ്ദേശ്യങ്ങള്‍ പ്രകടിതമാക്കുന്ന രീതിയില്‍ എന്തെല്ലാം വര്‍ക്കുകള്‍ രൂപീകരിക്കാംഎന്നും ഉള്‍ക്കൊള്ളിക്കാം എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.പക്ഷെ  പോര്‍ട്ട് ഫോളിയോ നിര്‍മാണം എന്നത് ഒരിക്കലും ഒരു വര്‍ക്ക്‌ അല്ല.ഒരു നല്ല പോര്‍ട്ട് ഫോളിയോ നിര്‍മ്മിക്കുക എന്നതല്ല  നമ്മുടെ ലക്‌ഷ്യം.വളര്‍ച്ചാ സൂചകം എന്ന നിലയിലേ പോര്‍ട്ട് ഫോളിയോ പ്രസക്തമാവുന്നുള്ളൂ .ലക്‌ഷ്യം കുട്ടിയുടെ വളര്‍ച്ച തന്നെയാണ്.ഉയരം നോക്കുവാന്‍ ഒരു കമ്പോ കയറോ ഉപയോഗിക്കാം.പക്ഷെ ഒരു നല്ല സ്‌കെയില്‍ ഉപയോഗിച്ചാലോ;അളവിന് കൃത്യതയും ശാസ്ത്രീയതയും ഉണ്ടാകും. പോര്‍ട്ട് ഫോളിയോ ഒരു മാനകമാണ്.ഒരു കൃത്യതയുള്ള മാനകമെന്ന നിലയിലുള്ള അതിന്‍റെ സവിശേഷത മാത്രം നാം അംഗീകരിച്ചാല്‍ മതി.ശ്രദ്ധ മുഴുവന്‍ കുട്ടിയിലും കുട്ടിയുടെ വളര്‍ച്ചയിലും വളര്‍ച്ചയുടെ മൂല്ല്യ നിര്‍ണ്ണയത്തിലുമാവണം.




Tuesday, March 1, 2011

സാമൂഹ്യ നിര്‍മിതി വാദം


അറിവിനെ നമുക്ക് പലതായി മനസിലാക്കാം. നമ്മുടെ തന്നെ മാനസിക ബൌധിക പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന അറിവ്. മറ്റൊരാള്‍ അയാളുടെ മനോ ബുദ്ധി വൈശിഷ്ട്യം കൊണ്ട് നിര്‍മിക്കുന്നത് അയാളുടെ അറിവ്. ഈ രണ്ടു അറിവുകളിലും പൊതുവായ എന്തെങ്കിലും ഉണ്ടോ? മറ്റൊരാള്‍ക്ക്‌ ഉള്ള അറിവിനെ ഞാന്‍ മനസ്സിലാക്കുന്നത്‌ എങ്ങിനെയാണ്‌? ഞാന്‍ അത് മനസ്സിലാക്കുമ്പോള്‍ അയാള്‍ മനസ്സിലാക്കിയത്‌ പോലെതന്നെയാണോ ഞാനും അറിയുന്നത്? ഇവിടെ അറിവിന്‌ സാമാന്യേന ഒരു പൊതു സ്വഭാവം ആളുകളുടെ പൊതു ബോധം കല്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അങ്ങിനെ പൊതുബോധത്തിനു ഗ്രാഹ്യമാകുന്നതും സമ്മതം ആകുന്നതുമായ വിവര സഞ്ചയത്തെ അറിവ് എന്ന് വിളിക്കാവുന്നതാണ്. പക്ഷെ അറിവ് അറിവാകുന്നത് അതിനു മനുഷ്യ മനസ്സിലും ബുദ്ധിയിലും തെളിച്ചം കിട്ടുമ്പോഴാണ്. ഇവിടെയും ഒരു പൊതു മനസ്സും പൊതു ബുദ്ധിയും ഉണ്ടെന്നു മനസ്സിലാക്കണം.അതുകൊണ്ടാണ് നിര്‍മിതി ഘട്ടത്തില്‍ അറിവിന്‌ സാമൂഹ്യമായ  രൂപപ്പെടലും  നിലനില്‍പ്പും ഉണ്ട് എന്ന് പറയുന്നത്. സാമൂഹ്യ നിര്‍മിതി വാദം ഞാന്‍ ഇങ്ങനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.  
By SHINE