അറിവിനെ നമുക്ക് പലതായി മനസിലാക്കാം. നമ്മുടെ തന്നെ മാനസിക ബൌധിക പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന അറിവ്. മറ്റൊരാള്‍ അയാളുടെ മനോ ബുദ്ധി വൈശിഷ്ട്യം കൊണ്ട് നിര്‍മിക്കുന്നത് അയാളുടെ അറിവ്. ഈ രണ്ടു അറിവുകളിലും പൊതുവായ എന്തെങ്കിലും ഉണ്ടോ? മറ്റൊരാള്‍ക്ക് ഉള്ള അറിവിനെ ഞാന്‍ മനസ്സിലാക്കുന്നത് എങ്ങിനെയാണ്? ഞാന്‍ അത് മനസ്സിലാക്കുമ്പോള്‍ അയാള്‍ മനസ്സിലാക്കിയത് പോലെതന്നെയാണോ ഞാനും അറിയുന്നത്? ഇവിടെ അറിവിന് സാമാന്യേന ഒരു പൊതു സ്വഭാവം ആളുകളുടെ പൊതു ബോധം കല്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അങ്ങിനെ പൊതുബോധത്തിനു ഗ്രാഹ്യമാകുന്നതും സമ്മതം ആകുന്നതുമായ വിവര സഞ്ചയത്തെ അറിവ് എന്ന് വിളിക്കാവുന്നതാണ്. പക്ഷെ അറിവ് അറിവാകുന്നത് അതിനു മനുഷ്യ മനസ്സിലും ബുദ്ധിയിലും തെളിച്ചം കിട്ടുമ്പോഴാണ്. ഇവിടെയും ഒരു പൊതു മനസ്സും പൊതു ബുദ്ധിയും ഉണ്ടെന്നു മനസ്സിലാക്കണം.അതുകൊണ്ടാണ് നിര്‍മിതി ഘട്ടത്തില്‍ അറിവിന് സാമൂഹ്യമായ രൂപപ്പെടലും നിലനില്‍പ്പും ഉണ്ട് എന്ന് പറയുന്നത്. സാമൂഹ്യ നിര്‍മിതി വാദം ഞാന്‍ ഇങ്ങനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.
By SHINE
valare nannayittundu.koode koodiyal kurachu arivu koodumenna arivu ... oru sambhavam thanne..
ReplyDelete