http://www.slideshare.net/shinemonmk/portfolio-7571197
പോര്‍ട്ട് ഫോളിയോ എന്നത് പുതിയ ഒരു വിലയിരുത്തല്‍ രൂപകല്പനയാണ്.എന്താണ് പോര്‍ട്ട് ഫോളിയോ?
പോര്‍ട്ട് ഫോളിയോ എന്നത് പുതിയ ഒരു വിലയിരുത്തല്‍ രൂപകല്പനയാണ്.എന്താണ് പോര്‍ട്ട് ഫോളിയോ?
വിവിധ മേഖലകളില്‍ കുട്ടികള്‍ നേടുന്ന വളര്‍ച്ചയും അവരുടെ പരിശ്രമങ്ങളും മികവുകളും ഒക്കെ ലക്ഷ്യ ബോധത്തോടുകൂടി ശേഖരിക്കുന്നതിനെ പോര്‍ട്ട് ഫോളിയോ ആയി കരുതാം.ഈ ശേഖരണത്തില്‍ കുട്ടിയുടെ പങ്കാളിത്തവും സ്വയം വിലയിരുത്തലും ഉറപ്പു വരുത്തണം. നിരന്തര മൂല്യ നിര്‍ണ്ണയം ഗൌരവതരമാകുവാന്‍ കുട്ടിക്ക് എന്ത് അറിയാമെന്നും എന്തൊക്കെ ചെയ്യാനാകുമെന്നും കൃത്യമായും വിപുലമായും തിട്ടപ്പെടുത്തണം.അങ്ങിനെ പോര്‍ട്ട് ഫോളിയോ എന്നത് ഈ തിട്ടപ്പെടുത്തല്‍ വിനിമയം ചെയ്യുന്ന ഒരു പ്രദര്‍ശന ഉപാധിയായി മാറുന്നു.കുട്ടിയുടെ സമ്പുഷ്ടമായ വളര്‍ച്ചയും ക്രിയാത്മകതയും പ്രതിനിധീകരിക്കുന്ന ഒരു പ്രദര്‍ശന ഉപാധി.
ലക്ഷ്യബോധം/നിയോഗം.
ലക്ഷ്യബോധമില്ലെങ്കില്‍ പോര്‍ട്ട് ഫോളിയോ ഒരു ഫയല്‍ മാത്രമാണ്.പോര്‍ട്ട് ഫോളിയോ വഴി ഒരു നിയോഗം നിറവേറ്റപ്പെടണം. കുട്ടിയുടെ വളര്‍ച്ച കുട്ടിക്ക് ബോധ്യമാവുകയും അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുക എന്ന പ്രിതിബിംബാല്‍മകമായ നിയോഗം.
കുട്ടിയുടെ സ്വയം ചിന്ത.
ഗുണാല്‍മകവും മികച്ചതുമായ വര്‍ക്കുകള്‍ തെരഞ്ഞെടുക്കുവാനും വളര്‍ച്ചയുടെ പടവുകള്‍ തിരിച്ചറിയുവാനും കുട്ടി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.വിശകലനം,വിലയിരുത്തല്‍ തുടങ്ങിയ ബൌധിക പ്രവര്‍ത്തനങ്ങളും പോര്‍ട്ട് ഫോളിയോ ലക്‌ഷ്യം വയ്ക്കുന്നു.
- .പോര്‍ട്ട് ഫോളിയോ, മൂല്യ നിര്‍ണയം എളുപ്പമാക്കുന്നുണ്ടോ?
- പോര്‍ട്ട് ഫോളിയോ കരിക്കുലം ഉദ്ദേശ്യങ്ങളെ സാധൂകരിക്കുന്നുണ്ടോ?
- കുട്ടിയുടെ പ്രകടനം പോര്‍ട്ട് ഫോളിയോ വിനിമയം ചെയ്യുന്നുണ്ടോ?
- കുട്ടിയുടെ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനവും വളര്‍ച്ചയും പോര്‍ട്ട് ഫോളിയോ ചിത്രീകരിക്കുന്നുണ്ടോ?
എന്തൊക്കെയാണ് പോര്‍ട്ട് ഫോളിയോ യില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് ?
ഓരോ വിഷയത്തിന്‍റെയും ഉദ്ദേശ്യങ്ങള്‍ പ്രകടിതമാക്കുന്ന രീതിയില്‍ എന്തെല്ലാം വര്‍ക്കുകള്‍ രൂപീകരിക്കാംഎന്നും ഉള്‍ക്കൊള്ളിക്കാം എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.പക്ഷെ പോര്‍ട്ട് ഫോളിയോ നിര്‍മാണം എന്നത് ഒരിക്കലും ഒരു വര്‍ക്ക് അല്ല.ഒരു നല്ല പോര്‍ട്ട് ഫോളിയോ നിര്‍മ്മിക്കുക എന്നതല്ല നമ്മുടെ ലക്‌ഷ്യം.വളര്‍ച്ചാ സൂചകം എന്ന നിലയിലേ പോര്‍ട്ട് ഫോളിയോ പ്രസക്തമാവുന്നുള്ളൂ .ലക്‌ഷ്യം കുട്ടിയുടെ വളര്‍ച്ച തന്നെയാണ്.ഉയരം നോക്കുവാന്‍ ഒരു കമ്പോ കയറോ ഉപയോഗിക്കാം.പക്ഷെ ഒരു നല്ല സ്‌കെയില്‍ ഉപയോഗിച്ചാലോ;അളവിന് കൃത്യതയും ശാസ്ത്രീയതയും ഉണ്ടാകും. പോര്‍ട്ട് ഫോളിയോ ഒരു മാനകമാണ്.ഒരു കൃത്യതയുള്ള മാനകമെന്ന നിലയിലുള്ള അതിന്‍റെ സവിശേഷത മാത്രം നാം അംഗീകരിച്ചാല്‍ മതി.ശ്രദ്ധ മുഴുവന്‍ കുട്ടിയിലും കുട്ടിയുടെ വളര്‍ച്ചയിലും വളര്‍ച്ചയുടെ മൂല്ല്യ നിര്‍ണ്ണയത്തിലുമാവണം.
No comments:
Post a Comment